വെള്ളമൊഴുക്ക് സുഗമമാക്കണം

കോഴ​ിക്കോട്: കുണ്ടായിത്തോട്, ചെറുവണ്ണൂർ മേഖലയിലെ മുണ്ടിയാർ നിലം, കൊല്ലേരി താഴം, കാർത്തികപടന്ന, ആമാം കുനി, കരിമ്പാടം, നാത്തൂനി പാടം തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന്​​ കാരണം എരഞ്ഞിരിക്കാട്ട് പറമ്പിൽ സ്വകാര്യ വ്യക്തി നിർമിച്ച പാലമാണെന്ന് വെൽഫെയർ പാർട്ടി കുണ്ടായിത്തോട് യൂനിറ്റ് ആരോപിച്ചു​. മണൽ തോണി വരെ പോയിരുന്ന എരുന്തുംതോടി​ൻെറ കുറുകെയുള്ള പാലം പൊളിച്ച് തോടി​ൻെറ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കണമെന്നും, ആമാംകുനി, കരിമ്പാടം തോട് ആഴം കൂട്ടണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്ന് പാലം പൊളിച്ച് തടസ്സങ്ങൾ നീക്കിയി​െല്ലങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി. ഉമ്മർ മുണ്ടിയാർ വയൽ, മജീദ് കുണ്ടായിത്തോട്, സി.വി. അനൂബ്, സി. കുഞ്ഞാലി, പ്രമോദ്, വി. അഷ്​റഫ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ്​ എം.എ. ഖയ്യൂം, മേഖല കമ്മിറ്റിയംഗം എ. ഷിയാസ് എന്നിവർ പ്രദേശം സന്ദർശിച്ച്​ വില്ലേജ് ഓഫിസർക്ക് പരാതി കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.