കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി നരയംകുളം

കൂട്ടാലിട: കാട്ടുപന്നികളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം നിവാസികൾ. ചേന, ചേമ്പ്, വാഴ, മഞ്ഞൾ തുടങ്ങിയ എല്ലാതരം വിളകളും ഇവറ്റകൾ നശിപ്പിക്കുന്നു. ആറു വർഷത്തോളം പ്രായമുള്ള തെങ്ങും കുത്തി നശിപ്പിച്ചിട്ടുണ്ട്​. ചേനയും ചേമ്പും ഉൾപ്പെടെ ഭക്ഷണമാണ്. തണ്ടപ്പുറത്തുമ്മൽ ഗംഗാധരൻ നായർ വീട്ടുവളപ്പിൽ കൃഷി ചെയ്ത ചേമ്പും ചേനയും പൂർണമായും നശിപ്പിച്ചു. കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പി​ൻെറ കൃഷിയും നശിപ്പിച്ചതിൽ ഉൾപ്പെടും. തണ്ടപ്പുറത്തുമ്മൽ പ്രകാശൻ വീട്ടുവളപ്പിൽ കൃഷി ചെയ്ത ചേന ഒന്നു പോലും ബാക്കി വെക്കാതെ പന്നികൾ എടുത്തു. രാത്രികാലങ്ങളിൽ കൂട്ടമായി വന്നാണ് കൃഷി നശിപ്പിക്കുന്നത്. എരഞ്ഞോളി ഗോവിന്ദൻ തച്ചറോത്ത് താഴെ കൃഷിയിറക്കിയ മരച്ചീനിയും വാഴയും നശിപ്പിച്ചിട്ടുണ്ട്. കൽപകശ്ശേരി ജയരാജൻ പുളിയാംപൊയിൽ പറമ്പിൽ കൃഷിയിറക്കിയ ചേനയും നശിപ്പിച്ചു. എരഞ്ഞോളി ബാലൻ നായർ, പുന്നോരൻ കണ്ടി ബലറാം, കേയക്കണ്ടി ബാലൻ എന്നിവരുടെ തെങ്ങ് ഉൾപ്പെടെയുള്ളവയും പന്നിക്കൂട്ടം നശിപ്പിച്ചു. കാട്ടുപന്നികളുടെ താവളമായ ചെങ്ങോടുമലയിൽ ക്വാറി കമ്പനി കാടുകൾ വെട്ടിത്തെളിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് പന്നിക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്. മൂലാട് ഭാഗങ്ങളിലും പന്നി ശല്യം വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.