സിൻസിയർ കൃഷിയിടത്തിൽ ഞാറുനടീൽ

കച്ചേരിമുക്ക്: സിൻസിയർ കച്ചേരിമുക്കി​ൻെറ കീഴിൽ കച്ചേരിമുക്ക് കാളംകുന്നത്ത്​ വയലിൽ നിലമൊരുക്കി നെൽകൃഷി ആരംഭിച്ചു. ഞാറുനടീൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു. സിൻസിയർ പ്രസിഡൻറ് കെ.കെ. വിജയൻ, സെക്രട്ടറി കമറുൽ ഹകീം, പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്​സൻ പി. ജസീറ, പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർ ഉമ്മർ സാലിഹ്, കെ.കെ. പ്രമോദ്, കെ.പി. അസൈൻ, സി.കെ. റിയാസ്​, കെ.കെ. രവി, കെ.കെ. ശൈലജ, എ.കെ. ഫസൽ, സി.കെ. അബു എന്നിവർ നേതൃത്വം നൽകി. സിൻസിയർ കച്ചേരിമുക്കി​ൻെറ നേതൃത്വത്തിൽ പഞ്ചായത്തി​ൻെറ വിവിധ സ്ഥലങ്ങളിൽ മൂന്നേക്കറയോളം സ്ഥലത്ത് ഇപ്പോൾ കിഴങ്ങുകൃഷികളും പച്ചക്കറി കൃഷിയും നടന്നുവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.