തിരുവള്ളൂർ പഞ്ചായത്തിൽ ഉറവിടമറിയാത്ത കോവിഡ് രോഗികൾ കൂടുന്നു

ആയഞ്ചേരി: തിരുവള്ളൂർ പഞ്ചായത്തിൽ ഉറവിടമറിയാത്ത കോവിഡ് രോഗികൾ കൂടുന്ന​ു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാലു പേരിൽ പഞ്ചായത്തിലെ അഞ്ച്, ആറ്, പത്ത്, പന്ത്രണ്ട് വാർഡുകളിലുള്ളവരുടെതാണ് ഉറവിടം കണ്ടെത്താൻ കഴിയാത്തത്. ഒരാൾ വടകരയിലെ ബീവറേജ് ജീവനക്കാരനും ഒരാൾ ഡ്രൈവറും മറ്റു രണ്ടുപേർ നിർമാണ തൊഴിലാളികളുമാണ്. ഇവരുടെ ബന്ധുക്കളായ സമ്പർക്കത്തിലേർപ്പെട്ട 10 പേർക്കുകൂടി വ്യാഴാഴ്ച കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്. പഞ്ചായത്തിൽ ചികിത്സയിലുള്ള രോഗികളുടെ ആകെ എണ്ണം പതിനാലായി. ഈ വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധത്തി​ൻെറ ഭാഗമായി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം പഞ്ചായത്ത് ഓഫിസിൽ ചേർന്നു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ കോവിഡ് പരിശോധന അടുത്തദിവസം നടത്താൻ തീരുമാനിച്ചു. കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച വാർഡുകളിലേക്കുള്ള റോഡുകൾ അടച്ചു. വ്യാപാരസ്ഥാപനങ്ങൾ ഒമ്പതു​ മണി മുതൽ അഞ്ചു മണി വരെയാണ്​ പ്രവർത്തിക്കുക. പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് നിയന്ത്രിക്കാൻ പൊലീസ് സഹായം തേടും, ആർ.ആർ.ടി വളണ്ടിയർമാരുടെ സേവനം കണ്ടെയ്​ൻമൻെറ്​​ സോണിൽ ലഭ്യമാക്കും. യോഗത്തിൽ പ്രസിഡൻറ്​ മോഹനൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.