കൊളത്തൂർ ഹൈസ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ ജില്ല പഞ്ചായത്ത് ഒമ്പതു ലക്ഷം ചെലവഴിച്ച് ടാർചെയ്ത കൊളത്തൂർ ഹൈസ്കൂൾ റോഡ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭ വികസന ചെയർമാൻ സി.കെ. രാജൻ മാസ്​റ്റർ, എൻ.കെ. രാധാകൃഷ്ണൻ, ഇ. സുരേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.പി. മണി സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പി. ബാലൻ നന്ദിയും പറഞ്ഞു. റോഡി​ൻെറ തുടർപ്രവർത്തനത്തിന് ജില്ല പഞ്ചായത്ത് 23 ലക്ഷം വകയിരുത്തിയതായി മുക്കം മുഹമ്മദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.