എം. പി. വീരേന്ദ്രകുമാർ ജന്മദിനം: മതസൗഹാർദ ദിനം ആചരിച്ചു

കൽപറ്റ: പ്രമുഖ സോഷ്യലിസ്​റ്റും സാഹിത്യകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറി​ൻെറ 84ാമത് ജന്മദിനം എൽ.ജെ.ഡി ജില്ല കമ്മിറ്റി നേതൃത്വത്തിൽ മതസൗഹാർദ ദിനമായി ആചരിച്ചു. ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം മതസൗഹാർദം കാത്ത് സൂക്ഷിക്കുന്നതിനും മതേതരത്വം നിലനിർത്തുന്നതിനും സോഷ്യലിസ്​റ്റ്​ ആശയങ്ങളിൽ മുന്നിൽ നിന്ന്​ പ്രവർത്തിച്ച വീരേന്ദ്രകുമാറി​ൻെറ സേവനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി ജില്ല പ്രസിഡൻറ്​ പി.വി. വർക്കി അധ്യക്ഷത വഹിച്ചു. വീരേന്ദ്രകുമാറി​ൻെറ ഛായാചിത്രത്തിൽ പുഷ്പാപാർച്ചന നടത്തി. യു.എ. ഖാദർ, എൻ.ഒ. ദേവസി, സി.കെ. നൗഷാദ്, സി.ഒ. വർഗീസ്, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. WEDWDL 8 എം.പി. വീരേന്ദ്രകുമാറി​ൻെറ 84ാമത് ജന്മദിനത്തിൽ എൽ.ജെ.ഡി ജില്ല പ്രസിഡൻറ്​ വി.പി. വർക്കി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു വിംസ് മെഡിക്കൽ കോളജ്: ജീവനക്കാരുടെ ആശങ്കയകറ്റണം -`-ബി. എം. എസ് കൽപറ്റ: വർഷങ്ങളായി വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിംസ് മെഡിക്കൽ കോളജ് ആശുപത്രി സർക്കാറിന് കൈമാറാൻ മാനേജ്മൻെറ് തയാറാകുകയും, ഏറ്റെടുക്കൽ നടപടി തുടങ്ങുകയും ചെയ്​ത സാഹചര്യത്തിൽ ജീവനക്കാർക്കും മറ്റു തൊഴിലാളികൾക്കും ജോലി സ്ഥിരത ഉറപ്പാക്കണമെന്ന്‌ കേരള ഹോസ്പിറ്റൽ എംപ്ലോയീസ് സംഘം (ബി.എം.എസ്) ആവശ്യപ്പെട്ടു. ആയിരത്തിലധികം ജീവനക്കാർ നിലവിലുണ്ട്. സ്ഥാപനം സർക്കാർ ഏറ്റെടുത്താൽ ജോലി തുടർന്നുലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ബി. എം.എസ് ജില്ല സെക്രട്ടറി പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി പി. ആർ. സുരേഷ്, കെ.കെ. പ്രകാശൻ, പി.എസ്. ശശിധരൻ എന്നിവർ സംസാരിച്ചു. റേഷന്‍ വിതരണം ---സുല്‍ത്താന്‍ ബത്തേരി: താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ, റോസ്) വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസം സാധാരണ റേഷന് പുറമെ പി.എം.ജി.കെ.വൈ സ്‌കീമിലൂടെ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മെയ്, ജൂണ്‍ മാസങ്ങളില്‍ എന്‍.പി.എസ്, എന്‍.പി.എന്‍.എസ് (നീല, വെളള) വിഭാഗങ്ങള്‍ക്കുളള സ്പെഷല്‍ അരി വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് 15 രൂപ നിരക്കില്‍ പരമാവധി 20 കിലോ അരി ജൂലൈ 30 വരെ ലഭിക്കും. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ ലിങ്ക് ചെയ്യണം. വിവാഹം കഴിഞ്ഞവരുടെയും മരണപ്പെട്ടവരുടേതും ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരുടേതും പേരുകള്‍ റേഷന്‍ കാര്‍ഡുകളില്‍ നിന്ന്​ നീക്കം ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ധനസഹായത്തിന് അപേക്ഷിക്കാം കൽപറ്റ: കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്​റ്റര്‍ ചെയ്ത സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് കോവിഡ്19 പശ്ചാത്തലത്തില്‍ അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്​റ്റ്​ 15 വരെ നീട്ടി. അപേക്ഷിക്കാത്തവര്‍ രേഖകള്‍ സഹിതം നേരിട്ടോ http://www.boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് വഴിയോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204344. BOX വൈദ്യുതി മുടങ്ങും പനമരം സെക്​ഷനിലെ കൂളിവയല്‍ സബ്​ സ്​റ്റേഷന്‍ ഭാഗം, ക്ലബ് സൻെറര്‍, പുളിക്കംവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മുട്ടില്‍ സെക്​ഷനിലെ കാക്കവയല്‍, തെനേരി, കരിങ്കണ്ണിക്കുന്ന്, കോലമ്പറ്റ എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. മരം ലേലം കൽപറ്റ: സൗത് വയനാട് ഫോറസ്​റ്റ്​ ഡിവിഷന്‍, മേപ്പാടി റേഞ്ച് പരിധിയിലെ ഇടിഞ്ഞകൊല്ലി -വെള്ളക്കെട്ട് കോളനിയിലെ റോഡ് നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്ന വിവിധയിനം മരങ്ങള്‍ ആഗസ്​റ്റ്​ അഞ്ചിന് രാവിലെ 11ന് സ്ഥലത്ത് ലേലം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.