ഓര്‍ക്കാട്ടേരി ടൗണിലെ കടകള്‍ ഞായറാഴ്ച വരെ അടച്ചിടണം

വടകര: ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരിയില്‍ ചൊവ്വാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയിൽ 10 പേര്‍ക്ക് കോവിഡ്​ സ്​ഥിരീകരിച്ചു. 200 പേരിലാണ് പരിശോധന നടത്തിയത്. ഓര്‍ക്കാട്ടേരിയിൽ ബേക്കറി നടത്തുന്ന അഞ്ച് പേര്‍ക്കും കഴിഞ്ഞ ദിവസം പോസിറ്റിവായ വ്യക്തിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത്​ നി​െന്നത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ മെഡിക്കല്‍ ഷോപ്പുകളും ലാബുകളുമൊഴികെ ഞായറാഴ്ച വരെ അടച്ചിടണം. ഏറാമല പഞ്ചായത്തി‍​ൻെറ ഉള്‍പ്രദേശങ്ങളിലെ പലചരക്ക് കച്ചവടം, ബേക്കറി, ഫ്ലോര്‍മിൽ എന്നിവക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുമണി പ്രവര്‍ത്തിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എം.സി.എ അഡ്മിഷന് അപേക്ഷിക്കാം വടകര: സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എൻജിനീയറിങ് വടകരയിലെ എം.സി.എ അഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സ് കാലയളവ്. സംവരണ വിഭാഗക്കാര്‍ക്ക് ആനുപാതികമായ ഇളവുകളുണ്ട്. http://lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ആഗസ്​റ്റ്​ എട്ടിനാണ് പ്രവേശന പരീക്ഷ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ക്ക് www.cev.ac.in. ഫോണ്‍: 9495903733, 9400511020, 0496-2536125. ഓണ്‍ലൈന്‍ സെമിനാര്‍ 26ന് വടകര: ഈ വര്‍ഷം പ്രഫഷനല്‍ കോഴ്സില്‍ ചേരുന്നവര്‍ക്കായി സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എൻജിനീയറിങ് 26 ന് വൈകീട്ട് നാലിന് ഓണ്‍ലൈന്‍ സെമിനാര്‍ നടത്തുന്നു. സ്കോപ് ആന്‍ഡ് റോള്‍ ഓഫ് എൻജിനീയേഴ്​സ് എന്നതാണ് വിഷയം. കരിയര്‍ വിദഗ്ധനും എല്‍.എം.എസ് ലേണിങ് സൻെറര്‍ ഡയറക്ടറുമായ പി.എസ്. ജോമിയാണ് പ്രഭാഷകന്‍. www.cev.ac.in ല്‍ രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 96453 50856.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.