പഞ്ചായത്തുകളില്‍ പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

-- സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കട്ടില്‍, കിടക്ക എന്നിവക്കായി നാട്ടുകാരുടെ സഹായം തേടുകയാണ് വടകര: ഉറവിടമറിയാത്ത കോവിഡ് വ്യാപനം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി കെട്ടിടം ക​െണ്ടത്തിയ പഞ്ചായത്തുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നാട്ടുകാരുടെ സഹകരണം തേടുകയാണ്. കട്ടില്‍, കിടക്ക എന്നിവ ലഭിക്കുന്നതിനാണ് സഹായം തേടുന്നത്. അഴിയൂരില്‍ ഏഴാം വാര്‍ഡിലെ അല്‍മദീന മദ്റസത്തുല്‍ ബനാത്തിലാണ് ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്. 40 പുരുഷന്മാര്‍ക്കും 10 സ്ത്രീകള്‍ക്കുമുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ ഫ്രണ്ട് ഓഫിസ്, ഡോക്ടേഴ്സ് റൂം, ഒബ്സര്‍വേഷന്‍ റൂം, ഫാര്‍മസി എന്നീ സൗകര്യവുമുണ്ട്. കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജയ​ൻെറ നേതൃത്വത്തില്‍ പരിശോധന നടത്തി. നേരത്തെ ക​െണ്ടത്തിയ കെട്ടിടത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലും ഉടന്‍ കിടത്തി ചികിത്സ കേന്ദ്രം ആരംഭിക്കണമെന്ന കലക്ടറുടെ നിര്‍ദേശപ്രകാരവുമാണ് മുമ്പ് പ്രവാസി കൊറോണ കെയര്‍ കേന്ദ്രമായ കെട്ടിടം ഏറ്റെടുത്തത്. ശുചീകരണ പ്രവൃത്തി നടത്തിയ കെട്ടിടം പഞ്ചായത്ത് ഏറ്റെടുത്ത് കലക്ടര്‍ക്ക് കൈമാറി. ഏറാമല പഞ്ചായത്തില്‍ ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്കൂളിലാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. 100 പേര്‍ക്കുള്ള സൗകര്യമാണിവിടെയുണ്ടാകുക. ഡെപ്യൂട്ടി കലക്ടര്‍ ജെനില്‍കുമാര്‍ കേന്ദ്രം സന്ദര്‍ശിച്ചു. വടകര നഗരസഭയില്‍ അറക്കിലാട് അമൃത വിദ്യാലയത്തിലാണ് ചികിത്സകേന്ദ്രം തുടങ്ങുന്നത്. മണിയൂര്‍ പഞ്ചായത്തില്‍ നവോദയ സ്കൂള്‍ കെട്ടിടത്തിൽ ചികിത്സകേന്ദ്രം ഒരുക്കും. 424 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. ഒന്നാം ഘട്ടത്തില്‍ 90 പേര്‍ക്കുള്ള സൗകര്യം ചൊവ്വാഴ്ചയോടെ പ്രവര്‍ത്തന സജ്ജമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.