ആയഞ്ചേരിയിൽ വ്യാപാരസ്​ഥാപനങ്ങൾ ഉച്ചവരെ മാത്രം പ്രവർത്തിക്കും

ആയഞ്ചേരി: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി ആയഞ്ചേരി പഞ്ചായത്ത് പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ ചൊവ്വാഴ്ച മുതൽ ഉച്ച രണ്ടുമണിവരെ മാത്രം പ്രവർത്തിക്കാൻ വ്യാപാരി വ്യവസായി, സംഘടന പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം തീരുമാനിച്ചു. മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ ഒരാഴ്ചക്കാലത്തേക്ക് അടച്ചിടാനും ഹോട്ടലുകളിൽ വൈകീട്ട്​ അഞ്ചുവരെ പാർസൽ നൽകാനും തീരുമാനമായി. വാഹനങ്ങളുടെ ക്രമീകരണത്തി​ൻെറ ഭാഗമായി ഓട്ടോറിക്ഷകൾ മൂന്നു​മണി വരെ മാത്രമേ ടൗണിൽ പാർക്ക് ചെയ്യാൻ പാടുള്ളൂ. മറ്റുസ്ഥലങ്ങളിൽനിന്ന് എത്തിച്ചേരുന്ന വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ നൊച്ചാട്ട് കുഞ്ഞബ്​ദുല്ല, പഞ്ചായത്ത് അംഗങ്ങളായ ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, പഞ്ചായത്ത് സെക്രട്ടറി എം.എം. വാസു, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ്, പൊലീസ് ഓഫിസർ സതീശൻ, വ്യാപാരി പ്രതിനിധികളായ മൻസൂർ എടവലത്ത്, പി.എം. രാജീവൻ, കെ. സോമൻ, ലത്തീഫ് മനത്താനത്ത്, കെ.പി. ദാസൻ, കെ.കെ. രാജീവൻ, കെ. ബാബു, എം.കെ. സത്യൻ, മനോജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.