ആദിവാസി കലാകാരന്മാർക്ക് അവാർഡുകൾ നിഷേധിക്കുന്നതായി പരാതി

കോഴിക്കോട്: കേരള ഫോക്​ലോർ അക്കാദമിയുടെ ഫെലോഷിപ്, അവാർഡ് പട്ടികയിൽ ആദിവാസി, ഗോത്രകലാകാരന്മാരെ തഴഞ്ഞതായി പരാതി. മംഗലം കളി, ഇരുള നൃത്തം, കാട്ടുനായ്ക്ക ഗാനം, മന്നാൻ കൂത്ത്, ഗദ്ദിക, പണിയ നൃത്തം തുടങ്ങി രാജ്യാന്തര ശ്രദ്ധ നേടിയ ഒട്ടേറെ കലാരൂപങ്ങളുണ്ടായിട്ടും ഫോക്‌ലോർ അക്കാദമി പ്രഖ്യാപിച്ച 153 പുരസ്കാരങ്ങളിൽ ഒരെണ്ണം പോലും അടിസ്ഥാന വിഭാഗത്തിൽ പെട്ട ഗോത്രകലാകാരന്മാർക്ക് നൽകിയില്ലെന്ന്​ കവിയും 'പാട്ടുകൂട്ടം' ഡയറക്ടറുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. ഒരേയിനത്തിൽ അഞ്ചിലേറെ അവാർഡുകൾ നൽകി അർഹതപ്പെട്ട മറ്റു കലാകാരന്മാരുടെ അവസരവും അക്കാദമി നഷ്​ടപ്പെടുത്തി. കലകളുടെയും വാമൊഴിഭാഷാ സംസ്കാരത്തി​ൻെറയും പ്രഭവകേന്ദ്രങ്ങളായ ആദിമ സമൂഹങ്ങളെ കലാ സാംസ്കാരികമായ മുഖ്യധാരയിൽ അകറ്റിനിർത്തുന്ന പ്രവണതക്കെതിരെ സാംസ്കാരിക പ്രതിരോധ പരിപാടികളിലൂടെ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.