മൊബൈൽ ഫോൺ മോഷണക്കേസ്​ പ്രതി​ പിടിയിൽ

കോഴിക്കോട്: ഒരു ഡസൻ കേസുകളിൽ പ്രതിയായ യുവാവ്​ മൊബൈൽ ഫോൺ മോഷണക്കേസിൽ പിടിയിൽ. കണ്ണങ്കണ്ടി ട്രേഡേഴ്സിലെ സെക്യൂരിറ്റി ജീവനക്കാര​ൻെറ ഫോൺ മോഷ്​ടിച്ച കോട്ടൂളി കണ്ണൻചാലിൽ നിഖിലിനെയാണ് (21) രണ്ടാം ഗേറ്റിനടുത്തു​വെച്ച്​ റെയിൽവേ ടൗൺ പൊലീസ് കസ്​റ്റഡിയിലെടുത്തത്. കണ്ണാടിക്കൽ ഷാജിക്കൊപ്പം വൻ കവർച്ച നടത്തിയ കേസ് ഉൾപ്പടെ 12 കേസുകളിൽ പ്രതിയാണ് നിഖിൽ. മറ്റൊരു കളവ്​ കേസി​ൻെറ സൂചനയും ഇയാളിൽ നിന്ന്​ കിട്ടിയിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ ജാമ്യത്തിൽ ഇറങ്ങിയതാണ്​. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ടൗൺ എസ്.ഐ കെ.ടി. ബിജിത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.