ജില്ലയിൽ ലോക്​ഡൗൺ സമ്പൂർണം

കോഴിക്കോട​്​: ജില്ലയിൽ ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗൺ നടപ്പിലായി. അത്യാവശ്യവാഹനങ്ങൾ ഒാടിയതൊഴിച്ചാൽ ഭൂരിഭാഗം മേഖലകളിലും അവശ്യസാധനകടകൾ പോലും തുറന്നില്ല. കോഴിക്കോട്​ നഗരം പൂർണമായി അടഞ്ഞുകിടന്നു. വടകര, കൊയിലാണ്ടി, താമരശ്ശേരി പട്ടണങ്ങളും നിശ്ചലമായി. മെഡിക്കൽ ഷോപ്പുകളും ആരോഗ്യകേന്ദ്രങ്ങളും മാത്രമാണ്​ പ്രവർത്തിച്ചത്​. ചില ഗ്രാമങ്ങളിൽ മാത്രം ചെറുകിട കടകൾ തുറന്നു. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കരുതെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാവൂ എന്നും കലക്​ടർ ഉത്തരവിൽ പറഞ്ഞിരുന്നു. പ്രത്യേക പൊലീസ്​ പരിശോധന മിക്കയിടങ്ങളിലുമുണ്ടായിരുന്നില്ല. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിലാണ്​ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ഇനിയൊരറിയിപ്പുവരെ എല്ലാ ഞായറാഴ്​ചകളിലും സമ്പൂർണ ലോക്​ഡൗൺ ആയിരിക്കുമെന്ന്​ കലക്​ടർ അറിയിച്ചിട്ടുണ്ട്​. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജനപ്രതിനിധികളുടെ യോഗം ഞായറാഴ്​ച ചേർന്നു. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി, ഏറാമല, പുറമേരി പഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ൻ​മൻെറ്​ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്​. വേളം, വളയം, വില്ല്യാപ്പള്ളി, ചോറോട്, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ൻമൻെറ്​ സോണാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വടകര, നാദാപുരം മേഖലയിലെ ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം നടന്നു. കോഴിക്കോട്​ കോർപറേഷനിലെ ചില വാർഡുകളും ക​െണ്ടയ്​ൻമൻെറ്​ സോണാണ്​. പടം pk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.