കോഴിക്കോട്​ മെഡിക്കൽ കോളജിലെ സ്​റ്റാഫ്​ നഴ്​സിന്​ കോവിഡ്​

കോഴിക്കോട്​: കോഴിക്കോട്​ മെഡിക്കൽ കോളജ്​ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയി​െല സ്​റ്റാഫ്​ നഴ്​സിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ ഡ്യൂട്ടികൾക്ക്​ നിയോഗിക്കാത്ത നഴ്​സിനാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. രണ്ട്​ ദിവസം മുമ്പ്​ ഇവർക്ക്​ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ ഇവരെ പി.ജി ഹോസ്​റ്റലിൽ ക്വാറ​ൻറീനിലാക്കിയിരുന്നു. രോഗബാധ സ്​ഥിരീകരിച്ചതോടെ കോവിഡ്​ കെയർ സൻെററായി പ്രവർത്തിക്കുന്ന ഐ.എൻ.ജിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. നിരീക്ഷണത്തിലായിരുന്ന സമയത്ത്​ ഇവർക്ക്​ ഭക്ഷണവും മറ്റ്​ സൗകര്യവുമൊരുക്കിയ രണ്ട്​ പേരെയും ക്വാറൻറീനിലാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.