സ്വർണക്കടത്ത്:​ കോഴിക്കോ​െട്ട കൂടുതൽ പേർക്ക്​ പങ്ക്​

കോഴിക്കോട്​: നയതന്ത്ര ബാഗേജ്​ വഴിയുള്ള സ്വർണക്കടത്ത്​ കേസിൽ കോഴിക്കോ​െട്ട കൂടുതൽപേർക്ക്​ പങ്കുള്ളതായി സൂചന. നേരത്തെ കള്ളക്കടത്ത്​ സ്വർണം വാങ്ങിയ ജ്വല്ലറികളെയും ആഭരണ നിർമാണ സംഘങ്ങളെയും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്​. വെള്ളിയാഴ്​ച അരക്കിണർ ഹെസാ ജ്വല്ലറിയിൽ പരിശോധന നടത്തി 3.7 കിലോ സ്വർണാഭരണങ്ങൾ കസ്​റ്റഡിയിലെടുത്തതിനുപിന്നാലെ ശനിയാഴ്​ച ഉടമ കൊടുവള്ളി​ മാനിപുരം സ്വദേശി കൈവേലിക്കൽ കെ.വി. മുഹമ്മദ്​ അബ്​ദുഷമീമി​ൻെറ (24) കളരാന്തിരി പാറമ്മലിലെ വീട്ടിൽ പരിശോധന നടന്നു. കൊച്ചി, കോഴിക്കോട്​ യൂനിറ്റുകളിലെ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗത്തിലെ ആറ്​ ഉദ്യോഗസ്​ഥരുടെ നേതൃത്വത്തിലായിരുന്നു രണ്ടുമണിക്കൂർ നീണ്ട പരിശോധന. കാര്യമായ രേഖകളൊന്നും ലഭിക്കാത്തതോടെ എല്ലാം എടുത്തുമാറ്റിയതാണോ എന്ന്​ സംശയമുണ്ട്​. ഇദ്ദേഹത്തി​ൻെറ യാത്രകളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്​​. മുഹമ്മദ്​ അബ്​ദുഷമീമി​നെ കൂടാതെ സഹോദരൻ മുഹമ്മദ്​ അബ്​ദു ഷരീഫ്​, പുതുപ്പാടി സ്വദേശി കെ.കെ. ശിഹാബുദ്ദീൻ എന്നിവരാണ്​ ജ്വല്ലറിയുടെ പാർട്​ണർമാർ എന്നാണ്​ കസ്​റ്റംസിന്​ ലഭിച്ചവിവരം. ഷമീമിനൊപ്പം അറസ്​റ്റിലായ മീഞ്ചന്ത വട്ടക്കിണർ സ്വദേശി കോങ്കണിപ്പറമ്പ്​ ജാസ്​ മൻസിലിൽ സി.വി. ജിഫ്​സൽ (39) നൽകിയ തുക ഉപയോഗിച്ചാണ്​ സ്വർണം ഇവർ വാങ്ങിയത്​ എന്നാണ്​ വിവരം. അതിനിടെ മറ്റുചില ജ്വല്ലറികളും സംശയനിഴലിലുണ്ട്​​. ഇവിടങ്ങളിൽ അടുത്ത ദിവസം പരി​ശോധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.