മോഷ്​ടാക്കളുടെ വിളയാട്ടം; തുമ്പില്ലാതെ പൊലീസ്​

കോഴിക്കോട്​: നഗരപരിധിയിലെ വിവിധ സ്ഥലങ്ങളിൽ തുടരെയുണ്ടായ മോഷണങ്ങളിൽ തുമ്പില്ലാതെ പൊലീസ്​. ഇതുപതിലേറെ സ്​ഥാപനങ്ങളിൽ നിന്നാണ്​ ജൂൺ, ജൂലൈ മാസങ്ങളിലായി രണ്ടുലക്ഷത്തിലേറെ രൂപയും ലക്ഷക്കണക്കിന്​ രൂപ വിലവരുന്ന സാധനങ്ങളും കവർന്നത്​. കല്ലായി റോഡിൽ എം.സി.സി ബസ്​ സ്​റ്റോപ്പിനു സമീപത്തെ മഹാദേവ സ്​പെയർ ആൻഡ്​ പവർ ടൂൾസ്​, ജൻ ഒൗഷദി ഷോറ​ൂം, എക്​സ്​പ്രസ്​ കമ്യൂണിക്കേഷൻ ആൻഡ്​ ഡി.ടി.പി സൻെറർ, കോവൂർ, കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്​, കുന്ദമംഗലം, മലാപ്പറമ്പ്​ എന്നിവിടങ്ങളിലെ ഹാർഡ്​വെയർ കടകൾ, മാത്തറയിലെ സിയാദ്​ എൻറർപ്രൈസസ്​, ക്ലാസിക്​ ഒാൺലൈൻ, ജിയോടെക്​ ബിൽഡേഴ്​സ്​, ജനസേവ പോളി ക്ലിനിക്​ ഉൾ​െപ്പടെ 11 സ്​ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു​ കവർച്ച. ഇതിലൊന്നും​ ഇതുവരെ പ്രതികളെ പിടികൂടിയില്ല​. ഒറ്റ ദിവസംതന്നെ മൂന്നും പതിനൊന്നും സ്​ഥാപനങ്ങളിൽവരെ ഒരുമിച്ച്​ കവർച്ച നടന്നു എന്നതാണ്​ വിചിത്രം. മഹാദേവ സ്​പെയർ ആൻഡ്​ പവർ ടൂൾസിൽ മറ്റൊരിടത്ത്​ പത്തുലക്ഷത്തിലേറെ രൂപ സൂക്ഷിച്ചത്​ മോഷ്​ടാവി​ൻെറ ശ്രദ്ധയിൽപെടാതിരുന്നതാണ്​ രക്ഷയായത്​. പൂട്ട്​പൊളിച്ച് ഷട്ടർ കുത്തിത്തുറന്നാണ്​ മിക്കയിടത്തേയും കവർച്ച​. പൊലീസ്​, വിരലടയാള വിദഗ്​ധർ, ഡോഗ്​ സ്​ക്വാഡ്​ എന്നിവ എല്ലായിടത്തുനിന്നും ​െതളിവുകൾ ശേഖരിച്ചെങ്കിലും അ​േന്വഷണത്തിൽ കാ​ര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ടൗൺ, പന്തീരാങ്കാവ്​, മെഡിക്കൽ കോളജ്​, കുന്ദമംഗലം, ഫറോക്ക്​ പൊലീസുകളാണ്​ കേസ്​ അന്വേഷിക്കുന്നത്​. യമുന ആർക്കേഡിലെ കവർച്ചയുമായി ബന്ധപ്പെട്ട്​ പ്രതിയെന്ന്​ സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം ഇതിനിടെ പൊലീസ്​ പുറത്തുവി​െട്ടങ്കിലും ഇയാളെക്കുറിച്ചും വിവരമൊന്നുമില്ല. പൊലീസ്​ സ്​റ്റേഷ​ൻെറ സമീപ പ്രദേശങ്ങളിലെ സ്​ഥാപനങ്ങൾക്കുപോലും മതിയായ സുരക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്ന്​​ വ്യാപാരി ചൂണ്ടിക്കാട്ടുന്നു​. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.