കുന്നത്ത് തറമ്മൽ കോളനി പരിസരത്ത് ചുഴലിക്കാറ്റ്; വൻ നാശനഷ്​ടം

നടുവണ്ണൂർ: കാവുന്തറ ഒന്നാം വാർഡിൽ കുന്നത്ത്​ തറമ്മൽ കോളനി പരിസരത്ത് വീശിയടിച്ച കാറ്റിൽ വൻ നാശനഷ്​ടം. വെള്ളിയാഴ്​ച പുലർച്ച അഞ്ചുമണിയോടെ മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റ് ഈ പ്രദേശത്ത് ഒരു ചുഴലിയായി രൂപപ്പെടുകയായിരുന്നു. കിഴക്കേ നടുവിലേടുത്ത് അഷ്റഫി​ൻെറ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീടിന് കേട് സംഭവിച്ചു. വീട്ടുകാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. വേങ്ങോളി പറമ്പത്ത് സലീം, തെയ്യമ്പാടി സജീവൻ, മമ്മു എന്നിവരുടെ വീടി​ൻെറ മുകളിലേക്ക് മരങ്ങൾ വീണ് വൻ നാശനഷ്​ടമുണ്ടായി. ഈ പ്രദേശത്തെ മിക്ക പറമ്പുകളിലും മരങ്ങൾ കടപുഴകി. വാഴകൾ നശിച്ചു. റോഡിലേക്കും വൈദ്യുതി ലൈനി​ൻെറ മുകളിലേക്കും മരങ്ങൾ വീണു. നാട്ടുകാർ മരങ്ങൾ വെട്ടിമാറ്റി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ആദരിച്ചു നടുവണ്ണൂർ: എസ്.എസ്.എൽ.സി ഉന്നത വിജയികളെ എസ്.ഐ.ഒ നടുവണ്ണൂർ യൂനിറ്റ് ഉപഹാരം നൽകി ആദരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് പ്രവർത്തകർ ഉപഹാരം കൈമാറിയത്. ചടങ്ങിന് റജീബ് കേരിത്താഴ, ഫായിസ്, ഇർഷാദ് മാനംകണ്ടി, നഈം നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.