കാരന്തൂരിൽ മരം കടപുഴകി; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കുന്ദമംഗലം: ദേശീയപാത 766 കാരന്തൂർ ഓവുങ്ങരയിൽ മരം കടപുഴകി ഒരു മണിക്കൂർ സമയം ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാത്രി ഏഴിനാണ്​ വീശിയടിച്ച കാറ്റിൽ റോഡരികിലുള്ള വലിയ ബദാംമരം റോഡിന് കുറുകെ വീണത്. സമീപത്തെ ബസ്​ കാത്തിരിപ്പ് കേന്ദ്രവും മറിഞ്ഞുവീണിട്ടുണ്ട്. റോഡിന് എതിർവശത്തെ കെട്ടിടത്തിന് മുകളിലേക്കും വൈദ്യുതി ലൈനിലേക്കുമായാണ് മരം വീണത്. വൈദ്യുതി പെ​െട്ടന്ന് ഓഫായതിനാൽ അപകടമുണ്ടായില്ല. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം പാടേ തകർന്നിട്ടുണ്ട്. വെള്ളിമാട്കുന്നിൽ നിന്നെത്തിയ അഗ്നിരക്ഷ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മുറിച്ചുനീക്കിയത്. കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.