നരിപ്പറ്റയിൽ കർശന നിയന്ത്രണം

കക്കട്ടിൽ: സമീപ പഞ്ചായത്തുകളിൽ സമൂഹവ്യാപനത്തിലൂടെ കോവിഡ് ബാധ വർധിച്ചതോടെ നരിപ്പറ്റ പഞ്ചായത്തിലും അവശ്യസേവനങ്ങൾ ഒഴികെയുള്ളവക്ക്​ ഒരാഴ്ചത്തേക്ക് ലോക്​ഡൗൺ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കാലത്ത് എട്ടു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് അവശ്യസാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ പ്രവർത്തിക്കുകയുള്ളു. മത്സ്യ-മാംസ കച്ചവടശാലകൾ പ്രവർത്തിക്കില്ല. കല്യാണവീടുകളിൽ പരമാവധി 50 പേരും, മരണവീടുകളിൽ 20 പേർക്കും മാത്രമെ പങ്കെടുക്കാൻ അനുവദിക്കൂ. ഇവരുടെ പേരും ഫോൺ നമ്പരും വാർഡ്തല ആർ.ആർ.ടി.ക്ക് നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.