വില്യാപ്പള്ളിയില്‍ സ്രവ പരിശോധന നടത്തി

വടകര: കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് ആരോഗ്യവകുപ്പി‍ൻെറ നേതൃത്വത്തില്‍ സ്രവ പരിശോധന നടത്തി. എട്ടുപേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തിലാണ് കാവില്‍റോഡില്‍ 50പേരുടെ പരിശോധന നടത്തിയത്. കൂടുതല്‍ പേരെ പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുവള്ളൂര്‍ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസർ നേതൃത്വം നൽകി. ചോറോട്, ഏറാമല പഞ്ചായത്തിലെ കടകളുടെ പ്രവര്‍ത്തനം വൈകീട്ട് ഏഴുവരെയാക്കി. ഓണ്‍ലൈനായി അപേക്ഷിക്കാം വടകര: കോവിഡ് ജാഗ്രത കണക്കിലെടുത്ത് കേരള സര്‍ക്കാറി‍ൻെറ വടകര എൻജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ എൻജിനീയറിങ് ബാച്ചിലേക്കുള്ള എന്‍.ആര്‍.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, സിവില്‍ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഏതാനും എന്‍.ആര്‍.ഐ സീറ്റുകൾ ഒഴിവുള്ളത്. www.cev.ac.in എന്ന കോളജ് വെബ് സൈറ്റിലൂടെ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാം ഫോണ്‍: 9645350856, 9847841673. ലേലം മാറ്റിവെച്ചു വടകര: ജൂലൈ 21ന് കീഴരിയൂരിലുള്ള സായുധ സേനാ ക്യാമ്പില്‍ നടത്താനിരുന്ന 36 ഡിപ്പാര്‍ട്മൻെറ്​​ വാഹനങ്ങളുടെ ലേല നടപടികള്‍ മാറ്റിവെച്ചതായി റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ.എസ്. ശ്രീനിവാസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.