കോരിച്ചൊരിയുന്ന മഴയത്തും കുടിവെള്ളമില്ല

ഫാറൂഖ് കോളജ്: കോരിച്ചൊരിയുന്ന മഴയത്തും ഒരു തുള്ളി കുടിവെള്ളമില്ലാതെ ഫാറൂഖ് കോളജ് പ്രദേശം. രണ്ട് മാസക്കാലമായി കുടിവെള്ളം കിട്ടാക്കനിയാണ് ഫാറൂഖ് കോളജി​ൻെറ പരിസരപ്രദേശമായ കുന്നുമ്മത്തടായി, പാണ്ടികശാല റോഡ് ഭാഗങ്ങളിലെ അമ്പതോളം കുടുംബങ്ങൾക്ക്. സ്വന്തമായി കിണർ കുഴിക്കാനുള്ള സാമ്പത്തിക സ്ഥിതിയോ ഭൂമിയോ ഇല്ലാത്തവരാണ് മേഖലയിലെ അധികം കുടുംബങ്ങളും. രണ്ട് മാസം മുമ്പ്​ വൈദ്യരങ്ങാടി ഭാഗത്ത് കുടിവെള്ള പൈപ്പ് ലൈനിൽ തകരാർ സംഭവിച്ചതാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. രാമനാട്ടുകര നഗരസഭ പരിധിയിലെ രണ്ട്, നാല് എന്നീ ഡിവിഷനുകളിലാണ് കുടിവെള്ള ക്ഷാമം കൂടുതൽ അനുഭവിക്കുന്ന വീട്ടുകാരുള്ളത്. പരിസര പ്രദേശത്തുള്ളവരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനു തയാറെടുക്കുകയാണിവർ. രണ്ട് ദിവസം ഫാറൂഖ് കോളജ് ഏരിയ ജാഗ്രത സമിതി പ്രവർത്തകർ പന്ത്രണ്ടായിരം ലിറ്റർ കുടിവെള്ളം മേഖലയിൽ വിതരണം ചെയ്തു. ആവശ്യമെങ്കിൽ കുടിവെള്ള വിഷയത്തിലും സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ജാഗ്രത സമിതി സഹായം വാഗ്ദാനം ചെയ്തതായി ചെയർമാൻ ഷിറാസ് കുണ്ടുകുളം, കൺവീനർ അൽത്താഫ് പമ്മന എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.