പ്രഥമാധ്യാപകനെ ആദരിച്ചു

കൊടിയത്തൂർ: മലയോരത്ത് 100 ശതമാനം വിജയത്തോടെ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂനിറ്റ് ആദരിച്ചു. പ്രസിഡൻറ്​ ശരീഫ് അമ്പലക്കണ്ടി പ്രഥമാധ്യാപകൻ ജി. സുധീറിന്‌ ഉപഹാരവും സെക്രട്ടറി ഹുസൻ പുതുക്കുടി പൊന്നാടയും അണിയിച്ചു. ട്രഷറർ ഹമീദ് ചാലക്കൽ, അബ്​ദുസ്സമദ് കണ്ണാട്ടിൽ, ദിൽബാബ് കൊടിയത്തൂർ, വി.കെ. ആലിക്കുട്ടി കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.