ലിംക ബുക്ക് ഓഫ് റെക്കോഡ്​സിലേക്ക്​ ബാബുവി​െൻറ വെണ്ട

ലിംക ബുക്ക് ഓഫ് റെക്കോഡ്​സിലേക്ക്​ ബാബുവി​ൻെറ വെണ്ട മാനന്തവാടി: നഗരസഭ പരിധിയിലെ ഒഴക്കോടി പാലാകുളി തച്ചറോത്ത് ബാബുവി​ൻെറ കൃഷിയിടത്തിലെ വെണ്ട​ ലിംക ബുക്ക് ഓഫ് റെക്കോഡ്​സിൽ ഇടം പിടിക്കാനൊരുങ്ങുന്നു. റിട്ട. കോഫി ബോർഡ് ലൈസൺ ഓഫിസറായ​ ബാബുവി​ൻെറ തോട്ടത്തിലെ ആനക്കൊമ്പൻ ഇനത്തിൽപെട്ട വെണ്ട​ക്ക്​ 25 ഇഞ്ച്​ നീളമാണുള്ളത്. നിലവിൽ ലിംക ബുക്ക് ഓഫ് റെക്കോഡ്​സിൽ 17 ഇഞ്ച് നീളമുള്ള വെണ്ടയാണ് ഇടം പിടിച്ചിട്ടുള്ളത്. ബാബുവി​ൻെറ തോട്ടത്തിൽ മറ്റു പച്ചക്കറികളും വിളയുന്നുണ്ട്. പൂർണമായും ജൈവ കൃഷിയാണ്​ ചെയ്യുന്നത്. വിരമിച്ച ശേഷം പൂർണസമയം സ്വന്തം കൃഷിയിടത്തിലാണ്. കാപ്പി, വാഴ എന്നിവയാണ് മുഖ്യ കൃഷി. ആന കൊമ്പൻ ഇനത്തിൽപ്പെട്ട വെണ്ടയുടെ നീളം ശ്രദ്ധയിൽപെട്ടപ്പോൾ മാനന്തവാടി കൃഷി ഓഫിസർ എ.ടി ബിനോയിയെ വിവരം അറിയിച്ചു. വെണ്ടയുടെ മഹിമ അപ്പോഴാണ്​ അറിഞ്ഞതെന്ന്​ ബാബു പറഞ്ഞു. WEDWDG1 ബാബു ആനക്കൊമ്പൻ വെണ്ടക്കരികിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.