വലിയങ്ങാടിയിൽ മാലിന്യ നിർമാർജന പദ്ധതി

കോഴിക്കോട്​: വലിയങ്ങാടിയിലെ വ്യാപാരികൾ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്​ കീഴിലെ ഹരിത കർമസേനയുമായി സഹകരിച്ച് നടത്തുന്ന​ മാലന്യ നിർമാർജന പദ്ധതി വിജയം. ഒരോ സ്ഥാപനത്തിലും ദിവസേന ഉണ്ടാകുന്ന പ്ലാസ്​റ്റിക്, ജൈവ മാലിന്യം വലിച്ചെറിയാതെ വേർതിരിച്ച് ബക്കറ്റുകളിൽ ശേഖരിച്ച് ഹരിത കർമസേന പ്രവർത്തകർക്ക് ആഴ്ചയിൽ ഒരിക്കൽ കൈമാറുന്ന പദ്ധതിയാണ്​ നടപ്പിലാക്കുന്നത്​. കോവിഡ്​ സാഹചര്യത്തിലെ ശുചീകരണ പ്രവർത്തന ഭാഗമായി വലിയങ്ങാടി മേഖലയിൽനിന്ന്​ ശേഖരിച്ച മാലിന്യം യൂനിറ്റ് സെക്രട്ടറി ജോസഫ് വലപ്പാട്ട്, ഹെൽത്ത് വിഭാഗം 17ാം സർക്കിൾ ഹെൽത്ത്​ ഇൻസ്​പെക്​ടർ പി. ശിവൻ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്​തു. valiyangadi waste വലിയങ്ങാടിയിൽ വ്യാപാരികളും കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന്​ മാലിന്യം നീക്കം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.