മേപ്പയൂരിലെ കംഫർട്ട് സ്​റ്റേഷൻ തുറന്നു കൊടുക്കണം

മേപ്പയൂർ: ഗ്രാമപഞ്ചായത്തി​ൻെറ കീഴിലുള്ള കംഫർട്ട് സ്​റ്റേഷൻ തുറന്ന് പ്രവർത്തിക്കാത്തതിനാൽ പൊതുജനം ദുരിതത്തിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി കംഫർട്ട് സ്​റ്റേഷൻ അടച്ചു പൂട്ടിയിരിക്കുകയാണ്. ടൗണിലെ ഓട്ടോ, ടാക്സി തൊഴിലാളികൾ, വ്യാപാരികൾ, പൊതുജനങ്ങൾ ഉൾപ്പെടെ കംഫർട്ട് സ്‌റ്റേഷനും പൊതു കക്കൂസും അടച്ചു പൂട്ടിയതിനാൽ വലിയ പ്രയാസമാണ് നേരിടുന്നത്. ടൗണിൽ എത്തിപ്പെടുന്ന പൊതുജനങ്ങൾക്ക് ഏക ആശ്രയമായ പൊതുകക്കൂസ് തുറന്നുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാവണമെന്ന് മേപ്പയൂർ പഞ്ചായത്ത് എട്ടാം വാർഡ് (മേപ്പയൂർ ടൗൺ) യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ കെ.കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഷർമിന കോമത്ത് അധ്യക്ഷത വഹിച്ചു. കെ.പി. രാമചന്ദ്രൻ, ഇ.കെ. മുഹമ്മദ് ബഷീർ, വി. മുജീബ്, മുജീബ് കോമത്ത്, സി. നാരായണൻ, വി.കെ. ബാബുരാജ്, സി.എം. ബാബു, എം.എം. അഷറഫ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികളായി സി.എം. ബാബു (ചെയർ), എം.എം. അഷറഫ് (കൺ), ഐ.ടി. അബ്​ദുൽസലാം (വൈ. ചെയർ), വി.കെ. ബാബുരാജ് (ജോ. കൺ), പി.പി.സി. മൊയ്തി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.