കോവിഡ്​ വ്യാപിക്കു​േമ്പാഴും സമരപരമ്പരകളുമായി രാഷ്​ട്രീയ പാർട്ടികൾ

കോഴിക്കോട്: കോവിഡ്​ സമൂഹവ്യാപനത്തി​ൻെറ വക്കിലെത്തി നിൽക്കു​േമ്പാഴും സമരപരമ്പരകൾ നടത്തുകയാണ്​ രാഷ്​ട്രീയ പാർട്ടികൾ. സമ്പർക്കവ്യാപനം വർധിച്ച്​ പിടിവിടുന്ന അവസ്​ഥയിലായിരിക്കു​േമ്പാഴും അതൊന്നും ത​ങ്ങളെ ബാധിക്കുന്നതല്ലെന്ന്​ നിലയിലാണ്​ ഇവരുടെ പ്രവർത്തനങ്ങൾ. കോവിഡ്​ എന്ന മഹാമാരി പടരു​​േമ്പാൾ സമൂഹത്തോട്​ പ്രതിബദ്ധതയോടെ പ്രവർത്തിക്കേണ്ട, സമൂഹത്തിന്​ വഴികാട്ടിയാകേണ്ട പ്രവർത്തകർ, എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്​ സമരവുമായി തെരുവിലിറങ്ങുന്നത്​. പത്തുപേരിൽ കൂടുതൽ പേർ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പ​ങ്കെടുക്കാൻ പാടില്ലെന്നും പ്രതിഷേധങ്ങൾക്ക്​ നേരത്തെ അനുമതി വാങ്ങണമെന്നും കോവിഡ്​ ചട്ടങ്ങളുടെ ഭാഗമായി നിർദേശങ്ങളുണ്ടെന്നും അത്​ ലംഘിച്ച്​ നടത്തുന്ന സമരങ്ങൾ രോഗവ്യാപനത്തിന്​ വഴിവെക്കുമെന്നും ഡെപ്യൂട്ടി കലക്​ടർ സി. ബിജു പറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നും ആള്‍ക്കൂട്ടം പാടില്ലെന്നുമുള്ള നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സമരപരമ്പരകള്‍ അരങ്ങേറുന്നത്. ജൂലൈ ഒന്നു മുതല്‍ ഇതുവരെ ജില്ലയില്‍ മാത്രമായി 12ഓളം​ സമരങ്ങളും പ്രതിഷേധങ്ങളുമാണ് നടന്നത്. ഇന്ധന വിലവര്‍ധനവും തൊഴിലാളിദ്രോഹ നയങ്ങള്‍ക്കും ഭരണപക്ഷത്തിനുമെതിരെ ലോക്​ഡൗണ്‍ ഇളവിന് ശേഷം നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്ത് കേസ് വന്നതോടെ സമരങ്ങള്‍ ശക്തമായി. വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങൾ കോവിഡ്​ ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലായിരുന്നു. മാസ്​ക്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേർ പ​െങ്കടുത്ത സമരങ്ങൾ കോവിഡ്​ വ്യാപനം രൂക്ഷമായ സമയത്താണ്​ നടന്നത്​. ഇതിന് പുറമെയാണ് പൊലീസും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവരുടെ സാന്നിധ്യവും. ഉറവിടം അറിയാന്‍ കഴിയാത്ത പോസിറ്റീവ് കേസുകള്‍ നഗരസഭ പരിധിയില്‍ വർധിച്ചുവരുന്ന സാഹചര്യം അവഗണിച്ചുകൊണ്ടുള്ള സമരങ്ങൾ രോഗവ്യാപനത്തി​ൻെറ ആക്കം കൂട്ടുകയേയുള്ളൂവെന്ന്​ ആരോഗ്യപ്രവർത്തകർ പറയുന്നു. സമരങ്ങളെ തള്ളിപ്പറയുന്നില്ലെന്നും സമരരീതികൾ മാറ്റേണ്ടതുണ്ടെന്നും മെഡിക്കൽ കോളജ്​ മെഡിസിൻ വിഭാഗത്തിലെ ഡോ. ജയകൃഷ്​ണൻ പറഞ്ഞു. ആളുകൾ ഒരുമിച്ച​ു ചേരുന്ന അവസ്​ഥ രോഗവ്യാപനത്തിന്​ വഴിവെക്കുകയേയുള്ളൂ. സർക്കാറിനെ അറിയിക്കേണ്ട പ്രതിഷേധങ്ങൾ അറിയിക്കാൻ രാഷ്​ട്രീയ നേതൃത്വം മറ്റ്​ വഴികൾ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.