മദ്​റസ പഠനത്തിന് ആലിം ആപ്

കടലുണ്ടി: അടിസ്ഥാന ഇസ്​ലാമിക പഠനത്തിനായി ആലിം ആപ് പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള ആപ് വഴി 14 മുതൽ പഠനം തുടങ്ങാം. മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ തജ്‌വീദ് (ഖുർആൻ പാരായണ നിയമം) അറബി, കർമശാസ്‌ത്രം, വിശ്വാസ കാര്യങ്ങൾ, ചരിത്രം, സ്വഭാവ- വൈദഗ്ധ്യ വിപുലീകരണം തുടങ്ങി എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നതാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആലിം ഇൻസ്​റ്റിറ്റ്യൂട്ടാണ്​ ആപ് വികസിപ്പിച്ചത്. പഠിതാക്കൾക്ക് അധ്യാപകനുമായി സംവദിക്കാൻ ഓൺലൈൻ ക്ലാസുകളും റെക്കോഡ്​ ക്ലാസുകളും ലഭ്യമാണ്. കോവിഡ് പ്രതിസന്ധിയിൽ പഠനം മുടങ്ങിനിൽക്കുന്നവർക്കും അടിസ്ഥാന വിഷയങ്ങൾ കൂടുതൽ മനസ്സിലാക്കാൻ താൽപര്യമുള്ളവർക്കും ആപ് പ്രയോജനപ്പെടും. ഇതി​ൻെറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഓൺലൈൻ വഴി നിർവഹിച്ചു. ഗൂഗ്ൾ പ്ലേ സ്​റ്റോറിൽ aalim ആപ് ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.