Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTമദ്റസ പഠനത്തിന് ആലിം ആപ്
text_fieldsbookmark_border
കടലുണ്ടി: അടിസ്ഥാന ഇസ്ലാമിക പഠനത്തിനായി ആലിം ആപ് പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള ആപ് വഴി 14 മുതൽ പഠനം തുടങ്ങാം. മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ തജ്‌വീദ് (ഖുർആൻ പാരായണ നിയമം) അറബി, കർമശാസ്‌ത്രം, വിശ്വാസ കാര്യങ്ങൾ, ചരിത്രം, സ്വഭാവ- വൈദഗ്ധ്യ വിപുലീകരണം തുടങ്ങി എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നതാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആലിം ഇൻസ്റ്റിറ്റ്യൂട്ടാണ് ആപ് വികസിപ്പിച്ചത്. പഠിതാക്കൾക്ക് അധ്യാപകനുമായി സംവദിക്കാൻ ഓൺലൈൻ ക്ലാസുകളും റെക്കോഡ് ക്ലാസുകളും ലഭ്യമാണ്. കോവിഡ് പ്രതിസന്ധിയിൽ പഠനം മുടങ്ങിനിൽക്കുന്നവർക്കും അടിസ്ഥാന വിഷയങ്ങൾ കൂടുതൽ മനസ്സിലാക്കാൻ താൽപര്യമുള്ളവർക്കും ആപ് പ്രയോജനപ്പെടും. ഇതിൻെറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഓൺലൈൻ വഴി നിർവഹിച്ചു. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ aalim ആപ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story