മത്സ്യകേന്ദ്രത്തിൽ വൃത്തിയാക്കൽ

ചാലിയം: തീരദേശ കടൽ കോടതിയുടെ ആഭിമുഖ്യത്തിൽ ചാലിയം മത്സ്യ കേന്ദ്രത്തിൽ മെഗാ ക്ലീനിങ് സംഘടിപ്പിച്ചു. കേന്ദ്രത്തിലും പരിസരത്തും കുമിഞ്ഞുകൂടിയ ജൈവ - അജൈവ മാലിന്യങ്ങൾ പെറുക്കി മാറ്റി മണ്ണുമാന്തി യന്ത്രത്തി​ൻെറ സഹായത്തോടെ വൻ കുഴിയെടുത്ത് സംസ്കരിച്ചു. ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോസ്​റ്റൽ പൊലീസ് ഓഫിസർ പി.എം. അശോക് കുമാർ, കടൽകോടതി ഭാരവാഹികളായ കെ.സി. അഷ്റഫ്, കെ. ഇല്യാസ്, കെ.വി.അനസ്, വളൻറിയർമാരായ എം.അബ്​ദുറഹ്മാൻ കുട്ടി, എൻ.പി. ബഷീർ, കെ.വി. മൊയ്തീൻകോയ, എം. ഇസ്മായിൽ, ടി.കെ. സിദ്ദിമോൻ, പി. റഹ്​മത്തുല്ല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.