വിദ്യാർഥികൾക്ക്​ ടെലിവിഷന്‍ സമ്മാനിച്ചു

കൊടുവള്ളി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി ആൻഡ്​ എച്ച് ഗ്ലോബലി​ൻെറ കീഴിലുള്ള നൈസി ആൻഡ്​ യാസീന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ടെലിവിഷന്‍ നല്‍കി. പന്നൂര്‍ വെസ്​റ്റ്​ എം.എം.എല്‍.പി സ്‌കൂളിലെ വിദ്യാർഥിക്കാണ് ടി.വി സമ്മാനിച്ചത്. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എന്‍.സി. ഹുസൈന്‍ പ്രധാനാധ്യാപിക റുഖിയക്ക് ടി.വി കൈമാറി ഉദ്ഘാടനം ചെയ്തു. സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.