വാട്ടർ ടാങ്ക് റോഡ് പ്രവൃത്തി ആരംഭിച്ചു

വേളം: വലകെട്ട് -കാപ്പുമല വാട്ടർ ടാങ്ക് റോഡ് പ്രവൃത്തി ആരംഭിച്ചു. ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെറുകുന്ന് ഗവ. യു.പി സ്കൂൾ, കാപ്പുമലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ജല ശുദ്ധീകരണ പ്ലാൻറ്, ഒളോടിത്താഴയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാപ്പുമലയിൽ യാത്രദുരിതം രൂക്ഷമാണ്. പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. മനോജൻ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.