അപകടാവസ്​ഥയിലായ പാലം പുതുക്കിപ്പണിയണം

കൊടിയത്തൂർ: അപകടാവസ്​ഥയിലായ കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലം പുതുക്കിപ്പണിത് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന്​ യു.ഡി.എഫ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ ലഘൂകരിച്ച് അടിയന്തര പ്രാധാന്യത്തോടെ പാലം പുതുക്കിപ്പണിയണമെന്ന് ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം ആവശ്യപ്പെട്ടു. നിർമാണം തുടങ്ങിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുസ്​ലിം ലീഗ് സംസ്​ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. കോട്ടമുഴി പാലത്തി​ൻെറ ഭിത്തി തകരാനിടയായത് പൊതുമരാമത്ത് വകുപ്പി​ൻെറയും എം.എൽ.എയുടെയും അനാസ്​ഥ കാരണമാ​െണന്ന് യൂത്ത് ലീഗ് സംസ്​ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് കുറ്റപ്പെടുത്തി. മുക്കം സഞ്ചാരപാത പൂർണമായും നിശ്ചലമാവാൻ കാരണക്കാരായ ഉദ്യോഗസ്​ഥ, ഭരണ നേതൃത്വത്തി​ൻെറ അനാസ്​ഥക്കെതിരെ പ്രതിഷേധിക്കുന്നുവെന്ന്​ തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി. മൻസൂർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.