തെരുവുനായ്​ കടിച്ച ആടിന് ചികിത്സ നൽകിയില്ലെന്ന് പരാതി

താമരശ്ശേരി: തെരുവുനായ്​ കടിച്ച ആടിന് മൃഗാശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി. ചുങ്കം മുട്ട്കടവിൽ ജാനകിയുടെ ഉടമസ്​ഥതയിലുള്ള ആടിനെയാണ് െചാവ്വാഴ്ച ഉച്ച ഒന്നരയോടെ നായ്​ കടിച്ചത്​. ഉടൻ നാട്ടുകാർ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ അവധിയിലായതിനാൽ ചികിത്സ ലഭിച്ചില്ല. തൊട്ടടുത്തുള്ള മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെ​െട്ടങ്കിലും ചികിത്സിക്കാൻ തയാറായില്ലത്രെ. തുടർന്ന് പ്രദേശവാസികളും ജന​ൈമെത്രി െപാലീസും ഇടപെട്ടതിനെ തുടർന്ന് െെമക്കാവ് മൃഗാശുപത്രിയിലെ േഡാക്ടർ രാത്രിേയാെട ആടിനെ ശസ്ത്രക്രിയ നടത്താൻ തയാറാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.