വിളവെടുപ്പുത്സവം ആഘോഷമാക്കി എൻ.എസ്.എസ് വളന്റിയർമാർ

മുക്കം: സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പും എൻ.എസ്.എസ് വളന്റിയർമാർ നടത്തിയ കൃഷിയിട സന്ദർശനവും ശ്രദ്ധേയമായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. ഇതോടൊപ്പം കൃഷിയറിവ് നേടി എൻ.എസ്.എസ്.വളന്റിയർമാർ പ്രദേശത്തെ പ്രധാന കർഷകരായ കെ.ടി. അബ്ദുറസാഖ്, മുഹ്‍യിദ്ദീൻ, മുഹമ്മദ് എന്നിവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിളവെടുപ്പ് മുക്കം കൃഷി ഓഫിസർ ടിൻസി ടോം ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, പി.ടി.എ പ്രസിഡന്റ് കെ.പി.യു. അലി, പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ.സി. അൻവർ, റുഖിയ ടീച്ചർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം, വളന്റിയർ ക്യാപ്റ്റന്മാരായ ഹനാൻ ഗഫൂർ, നദ സാലിം എന്നിവർ സംസാരിച്ചു. ഫോട്ടോ: mukkam30-krishi ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പ് കൃഷി ഓഫിസർ ടിൻസി ടോം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.