വാവാട് ഉസ്താദ് അനുസ്മരണ സംഗമം ഇന്ന്

താമരശ്ശേരി: വട്ടക്കുണ്ട് യൂനിറ്റ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന വാവാട് ഉസ്താദ് ഒന്നാം ഉറൂസ് മുബാറക് ഞായറാഴ്ച ഓടക്കുന്നിൽ നടക്കും. വൈകീട്ട് 4.30ന് മുദരിസ് ഷഹീർ ബദ്രിയുടെ നേതൃത്വത്തിൽ നടക്കുന്ന വാവാട് മഖാം സിയാറത്തോടെ പരിപാടി മഹല്ല് പ്രസിഡന്റ് വി. ഹുസൈൻ ഹാജി പതാക ഉയർത്തും.  മുഹമ്മദ്‌ ഹൈത്തമി വാവാട് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ബാവ ജീറാനി അനുസ്മരണ പ്രഭാഷണം നടത്തും. ദിക്ർ ദുആ സംഗമത്തിന് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.