ഗുരുദേവ കാവ്യതീർഥം പ്രകാശനം ചെയ്തു

പുതുച്ചേരി: പോണ്ടിച്ചേരി സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ശ്രീനാരായണ ഗുരു സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി സുധാകർജി തയാറാക്കിയ ഗുരുദേവ കാവ്യതീർഥം പുസ്തകത്തിന്റെ പ്രകാശനം മാഹി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സജിത്ത് നാരായണൻ പുതുച്ചേരിയിൽ നിർവഹിച്ചു. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജിനെ ആദരിച്ചു. സമിതി പ്രസിഡൻറ് ഡോ. സി.പി. പ്രിൻസ് അധ്യക്ഷത വഹിച്ചു. ഇ. വത്സരാജ്, ഡോ. എസ്.ബി. നാരായണൻ, എൻ.പി. സിഗേഷ്, രതീഷ് കുമാർ, ഗോപാൽ ശങ്കർ, പി. രാജേഷ്, ധനഞ്ജയൻ എന്നിവർ സംസാരിച്ചു. caption: ഗുരുദേവ കാവ്യതീർഥം പുസ്തകം സജിത്ത് നാരായണൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.