യുദ്ധവിരുദ്ധ ദിനം ആചരിച്ചു

കൊടുവള്ളി: യുദ്ധം വേണ്ട, സമാധാനം മതി എന്ന് ആഹ്വാനം ചെയ്തുകൊണ്ട് കരുവൻപൊയിൽ ജി.എം യു.പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ -നാഗസാക്കി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. സമാധാന പ്രതിജ്ഞ, പ്രഭാഷണം, യുദ്ധവിരുദ്ധ റാലി, ക്വിസ്, സഡാകോ കൊക്ക് നിർമാണം, ചുമർപത്രിക എന്നിവ സംഘടിപ്പിച്ചു. രാജ്യസേവനം പൂർത്തിയാക്കിയ പ്രദേശത്തെ വിമുക്ത ഭടന്മാരായ കെ.പി. സുധാകരൻ, എ.കെ. അബ്ദുൽ റഹീം എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.വി. ബീന അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ വി. ഷാഹിന, എം. സ്റ്റാലിജ എന്നിവർ സംസാരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ ടി. സുനിൽകുമാർ സ്വാഗതവും കെ.കെ. അബ്ദുൽ റഫീഖ് നന്ദിയും പറഞ്ഞു. കൊടുവള്ളി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികൾ പ്രിൻസിപ്പൽ കെ.പി.സി. സ്വാദിഖ് ഉദ്ഘാടനം ചെയ്തു. മുനീർ, വിനിഷ, ഫെമിന, അമീന, സിന്ധു എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: Cl kr Kdy-2 gups karuvampoyil 2) കരുവൻപൊയിൽ ജി.എം യു.പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹിരോഷിമ-നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു Cl kr Kdy-5 ideal English school 5) കൊടുവള്ളി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.