ഹിരോഷിമ-നാഗസാക്കി ദിനാചരണം

ചാത്തമംഗലം: ഹിരോഷിമ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പവർ പോയന്റ് പ്രസന്റേഷൻ മത്സരം, കാൻവാസ് പെയിന്റിങ് തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. സ്കൂൾ സി.സി.എയും ഐ.ടി ക്ലബും ചേർന്ന് നടത്തിയ പവർ പോയൻറ് പ്രസന്റേഷനിൽ എട്ട് ഗ്രൂപ്പുകളിലായി 16ഓളം വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ സി.എസ്. രമേശ് കുമാർ, ഹെഡ്മാസ്റ്റർ പി. കേശവൻ, അധ്യാപകരായ കെ. ഫിറേസ്, പി. ഖാസിം ഷാ, ഷൈജു, കെ. വിനീത, വി.കെ. റോഷ്നി, ദിൽജിത്ത്, ബിനു മുക്കം, സജീവൻ ചാരുകേശി എന്നിവർ നേതൃത്വം നൽകി. യുദ്ധക്കെടുതി വിശദീകരിക്കുന്ന കാൻവാസ് പെയിൻറിങ്ങും വിദ്യാർഥികൾ തയാറാക്കി. സ്കൂൾ സി.സി.എയുടെയും ആർട്ട് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വലിയ പ്രതലത്തിൽ പെയിന്റിങ് ഒരുക്കിയത്. യുദ്ധവിരുദ്ധ പ്ലക്കാഡുകളും പ്രദർശിപ്പിച്ചു. ചിത്രകല അധ്യാപകൻ ബിനു മുക്കത്തിന്റെ നേതൃത്വത്തിലാണ് സി.സി.എയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ കാൻവാസ് പെയിൻറിങ് തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.