ബസ്​ സ്റ്റാൻഡിൽ സ്​ത്രീകളെ ശല്യം ചെയ്തവർ പിടിയിൽ

കോഴിക്കോട്​: സ്​ത്രീകളെ ശല്യംചെയ്തവരെ മഫ്തിയിലെത്തിയ പൊലീസ്​ പിടികൂടി. മൊഫ്യൂസിൽ ബസ്​ സ്റ്റാൻഡിൽ നിന്ന്​ ആറുപേരെയാണ്​ കസബ പൊലീസ്​ പിടികൂടിയത്​. പൊതു സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യം ​ചെയ്യുന്നത്​ കൂടിയതോടെ ഡെപ്യൂട്ടി പൊലീസ്​ കമീഷണർ ​ആമോസ്​ മേമനാണ്​ പരിശോധന കർശനമാക്കാൻ നിർദേശിച്ചത്​. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന്​ കസബ ഇൻസ്​പെക്ടർ എൻ. പ്രജീഷ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.