കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളില്‍ ജില്ല തലത്തില്‍ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസിന് ഒന്നാം സമ്മാനം. നൊച്ചാട് എച്ച്.എസ്.എസ്, കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍. 15,000 സ്കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ 'സ്കൂള്‍ വിക്കി'സജ്ജമാക്കിയ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ജില്ലതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഇതിനു പുറമെ ട്രോഫിയും പ്രശംസപത്രവും ഈ സ്കൂളുകള്‍ക്ക് ലഭിക്കും. ഇന്‍ഫോ ബോക്സിന്‍റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബുകള്‍, വഴികാട്ടി, സ്കൂള്‍ മാപ്പ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലതലത്തില്‍ ശ്രദ്ധേയമായ താളുകള്‍ ഒരുക്കിയ 16 വിദ്യാലയങ്ങള്‍ക്കും കൈറ്റ് പ്രശംസപത്രം നല്‍കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.