പി.എം കിസാൻ ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യണം

കോഴിക്കോട്: പുതിയറ കൃഷിഭവൻ പരിധിയിലെ പി.എം കിസാൻ ഗുണഭോക്താക്കളായ കർഷകർ കൃഷിഭൂമിയുടെ വിവരങ്ങൾ എ.ഐ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഫീൽഡ് ഓഫിസർ അറിയിച്ചു. പി.എം കിസാൻ അടുത്ത ഗഡു ലഭിക്കാൻ വെരിഫിക്കേഷൻ നി‍ർബന്ധമാണ്. ഒരാഴ്ചക്കുള്ളിൽ ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ (ഒ.ടി.പി ലഭിക്കുന്നതിന്), നികുതിശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ മുഖേന www.aims.kerala.gov.in എന്ന സൈറ്റിൽ ലാൻഡ് വെരിഫിക്കേഷൻ നടത്തണം. ആധാർ കാർഡ്, മൊബൈൽ ഫോൺ, നികുതിശീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി 23, 24, 25 തീയതികളിൽ എത്തുന്നവർക്ക് പുതിയറയിലെ കൃഷിഭവൻ പരിസരത്ത് അക്ഷയ ജനസേവകേന്ദ്രങ്ങളുടെ സേവനം ലഭിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.