നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ആദരിക്കൽ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കും

must നടുവണ്ണൂർ: നൂറുദിനം തികച്ച തൊഴിലുറപ്പ് തൊഴിലാളികളെയും ഭരണ സമിതി അംഗങ്ങളെയും ആദരിക്കുന്ന നടുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ മേയ് 31ന് നടക്കുന്ന പരിപാടി രാഷ്ട്രീയ പ്രേരിതമായതിനാൽ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് നേതാക്കൾ. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളെ ആദരിക്കൽ ബോർഡ് യോഗത്തിൽ ചർച്ചചെയ്തില്ലെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കേന്ദ്ര പദ്ധതിയായ തൊഴിലുറപ്പിൽ ഉൾപ്പെട്ടവർക്കുള്ള സ്വീകരണത്തിൽ എം.പിയെ പങ്കെടുപ്പിക്കണമെന്ന നിർദേശവും അവഗണിച്ചതായി ഭരണസമിതി അംഗങ്ങളായ സജീവൻ മക്കാട്ട്, ടി. നിസാർ എന്നിവർ പറഞ്ഞു. പൗരാവലിയുടെ സ്വീകരണത്തിനായി മുഴുവൻ കുടുംബശ്രീ അംഗങ്ങളിൽനിന്നും അനധികൃതമായി പണംപിരിച്ചത് പ്രതിഷേധാർഹമാണ്. ഭരണ സമിതിയെയോ സെക്രട്ടറിയെയോ ഇക്കാര്യം അറിയിച്ചിട്ടില്ല. ഈ രണ്ട് പരിപാടികളും യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് പി. സുധാകരൻ നമ്പീശൻ, എം.കെ. ജലീൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.