നിർമാണ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

ഇരിട്ടി: കിണർ . കൊല്ലം കുണ്ടറ സ്വദേശി ജയ്‌മോൻ (50) ആണ് മരിച്ചത്. ഇരിട്ടി എടക്കാനത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കിണറ്റിൽനിന്നും കയറുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇരിട്ടി അഗ്നിരക്ഷാ സേനയും മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജയ്‌മോനെ പുറത്തെത്തിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മഹബൂബ് തലശ്ശേരി: നിട്ടൂർ കുന്നോത്ത് കെ.പി. ഹൗസിൽ മഹബൂബ് (56) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: ഷർമില ഷെറിൻ, ഷഹ്‌സിന ഷെറിൻ. മരുമകൻ: ഫിറോസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.