പരിശീലന ക്യാമ്പ്

കുന്ദമംഗലം: ജൽജീവൻ മിഷൻ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക രാഷ്ട്രീയ സംഘടന പ്രവർത്തകർക്കുള്ള പരിശീലന ക്യാമ്പ് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യു.സി. പ്രീതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശബ്ന റഷീദ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞു. വാട്ടർ അതോറിറ്റി എൻജിനീയർമാരായ നന്ദകുമാർ, മുനീർ തുടങ്ങിയവർ പദ്ധതി സാങ്കേതിക തല അവതരണം നടത്തി. പദ്ധതി സാമൂഹികതല അവതരണം ആഷ്ലിൻ ജോ ആൻറണി നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.