മുങ്ങിമരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

ഓമശ്ശേരി: ചെറുപുഴയിൽ മാതോലത്തിൻ കടവിൽ പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടം. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ അമീനും (എട്ട്),വട്ടക്കണ്ടി ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ്‌ ദിൽശൗക്കുമാണ് (ഒമ്പത്) മുങ്ങിമരിച്ചത്. കുട്ടികളുടെ വീടുകൾ സന്ദർശിച്ച മന്ത്രി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നു. സംഭവം നടന്ന മാതോലത്തിൽ കടവിലും മന്ത്രി സന്ദർശനം നടത്തി. തുടർച്ചയായി മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് അം​ഗം മൂസ നെടിയെടത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പഞ്ചായത്ത് അം​ഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചിത്രം അപകടമുണ്ടായ മാതോലത്തിൽ കടവ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.