ആസിഫലിയെ മർദിച്ച പൊലീസിനെതിരെ നടപടി വേണം

കോഴിക്കോട്: കൊല്ലം റെയിൽവേ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകന്‍ വി.കെ. ആസിഫലിയെ ക്രൂരമായി മർദിക്കുകയും അസഭ്യം ചൊരിയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കെ.എൻ.എം. മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. താടിയും തലപ്പാവും മുസ്‍ലിം പേരുമുള്ളവരെല്ലാം ഭീകരരാണെന്ന് മുദ്രകുത്തി പീഡിപ്പിക്കുന്ന ഉത്തരേന്ത്യന്‍ നടപടി കേരള പൊലീസിനെയും സാരമായി ബാധിച്ചിരിക്കുന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം. പ്രസിഡന്‍റ് ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം.എം. ബഷീര്‍ മദനി, എൻ.എം. അബ്ദുല്‍ ജലീല്‍, എഞ്ചി. സൈതലവി, അഡ്വ. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.