കുന്ദമംഗലം: ചാത്തൻകാവ് അംഗൻവാടിക്ക് സമീപം ട്രാൻസ്ഫോർമറിൽ ഫ്യൂസുകൾ ഒരു തരത്തിലുമുള്ള സുരക്ഷ കവചങ്ങളുമില്ലാതെ കൈയെത്തും ദൂരത്തുള്ളത് അപകട ഭീഷണി ഉയർത്തുന്നതായി പ്രദേശവാസികൾ. ട്രാൻസ്‌ഫോർമറിന്റെ അടുത്താണ് അംഗൻവാടി സ്ഥിതി ചെയ്യുന്നത്. അംഗൻവാടിയുടെ അടുത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഫ്യൂസുകൾ കുട്ടികൾക്കു വരെ കൈയെത്തും ദൂരത്താണ് നിലവിലുള്ളത്. ചുറ്റുവേലികളോ അപകടസൂചന ബോർഡുകളോ ഒന്നുംതന്നെ സ്ഥാപിച്ചിട്ടുമില്ല. വിദ്യാർഥികളും നാട്ടുകാരുമടക്കം ദിനേന നിരവധി ആളുകൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. സുരക്ഷ സംവിധാനം ഒരുക്കുന്നത് അടുത്ത ദിവസം പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.