ബാലസംഘം പരിപാടിക്ക് സർക്കാർ സ്കൂൾ അനുവദിച്ചത് വിവാദത്തിൽ *തൊണ്ടിമ്മൽ ജി.എൽ.പി സ്കൂളിനെതിരെയാണ് പരാതി * ഗ്രാമപഞ്ചായത്ത് പ്രധാനധ്യാപകനോട് വിശദീകരണം തേടും

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തൊണ്ടിമ്മൽ ജി.എൽ.പി സ്കൂളിൽ സി.പി.എം നിയന്ത്രണത്തിലുള്ള ബാലസംഘം പരിപാടി സംഘടിപ്പിച്ചതിനെതിരെ പരാതിയുയർന്നു. വിദ്യാലയത്തിൽ കൊടിതോരണങ്ങളുമായാണ് പരിപാടി നടത്തിയത്. സർക്കാർ വിദ്യാലയങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് വിട്ടുനൽകരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സ്കൂളിൽ ബാലസംഘം പരിപാടി നടത്തിയതെന്നാണ് ആക്ഷേപം. ഗ്രാമപഞ്ചായത്തിനെ അറിയിക്കാതെയാണ് പ്രധാനാധ്യാപകൻ സ്കൂളിൽ ബാലസംഘം പരിപാടിക്ക് അനുമതി നൽകിയതത്രേ. പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വിദ്യാലയത്തിലെത്തി പരിപാടി നടന്നതായി സ്ഥിരീകരിച്ചു. സ്കൂൾ പ്രധാനാധ്യാപകനോട് ഗ്രാമപഞ്ചായത്ത് രേഖാമൂലം വിശദീകരണം തേടുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.