ആരോഗ്യവകുപ്പ് പരിശോധന നടത്തി

നരിക്കുനി: പകർച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവർത്തനത്തി​ന്റെ ഭാഗമായി നരിക്കുനിയിൽ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി തുടങ്ങിയ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കി. തുടർന്നും പരിശോധന നടക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഇ.കെ. രൂപയും ലൈസൻസില്ലാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് സെക്രട്ടറിയും പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. അബ്ദുൽ നാസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ഷറഫുദ്ദീൻ, ക്ലർക്ക് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.