ഭക്ഷ്യസുരക്ഷ പരിശോധന

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ തിരുവമ്പാടിയിൽ ഭക്ഷ്യസുരക്ഷ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തിന്റെ ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് 4000 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി, പാൽ, പലഹാരങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. പുകയിലവിരുദ്ധ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളില്‍നിന്നു പിഴ ഈടാക്കി. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാര്‍ ഫുഡ് ഹാൻഡ് ലേഴ്സ് സർട്ടിഫിക്കറ്റ് 15 ദിവസത്തിനുള്ളിൽ എടുക്കണമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫിസർ ഡോ. ഫസിന ഹസൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.