'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്ഘാടനം

നന്മണ്ട: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നന്മണ്ട പഞ്ചായത്തുതല ഉദ്ഘാടനവും വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യമുള്ള ജനതയെ രൂപപ്പെടുത്തിയെടുക്കാന്‍ കാര്‍ഷിക വിപ്ലവം തന്നെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിത്തുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കൃഷിഭവനും പഞ്ചായത്തും. ഇതിനായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. നന്മണ്ട എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ കര്‍ഷകരെ ആദരിച്ചു. ജില്ല കൃഷി ഓഫിസര്‍ ശശി പൊന്നണ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സി.കെ. രാജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രതിഭ രവീന്ദ്രന്‍, കുണ്ടൂര്‍ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം നിത്യകല, ചേളന്നൂര്‍ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ കെ.ജി. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. നന്മണ്ട കൃഷി ഓഫിസര്‍ ടി.കെ. നസീര്‍ സ്വാഗതവും കൃഷി അസി. പി. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. --------------- പടം : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നന്മണ്ട പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.